തൊടിയൂരിൽ നടുറോഡിൽ മാലിന്യം – സത്വര നടപടി

Advertisement

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ മിടുക്കൻ മുക്കിൽ അർദ്ധരാത്രി മാലിന്യം നിക്ഷേപിച്ചവർക്കെതിരെ പഞ്ചായത്ത് അധികൃതരും പോലീസും ദ്രുതഗതിയിൽ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ആഹാരാവശിഷ്ടങ്ങളാണ് രാത്രിയിൽ നടുറോഡിൽ തള്ളിയത്. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ മാലിന്യം നിക്ഷേപിച്ചവരെ കൊണ്ട് തന്നെ സ്ഥലത്ത് നിന്ന് മാലിന്യം നീക്കം ചെയ്യിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു വിജയകുമാർ, പഞ്ചായത്ത് സെക്രട്ടറി, വാർഡ്‌ അംഗങ്ങളായ അൻസിയ, മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്ത് പിഴ ചുമത്തുകയും ലൈസെൻസ് റദ്ദു ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി സി ഡമാസ്റ്റൻ അറിയിച്ചു. പൊതുനിരത്തുകൾ മാലിന്യ മുക്തമാക്കുന്നതിന് പൊതുജന പങ്കാളിത്തം കൂടി ഉറപ്പാക്കി കൂടുതൽ ക്രിയാന്മകമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇവിടെ ഉടൻ തന്നെ ക്യാമറ സ്ഥാപിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു വിജയകുമാർ അറിയിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here