ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും സംഘടിപ്പിച്ചു

Advertisement

ചവറ. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ചവറ ബി.ജെ.എം ഗവ. കോളേജിലെ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും സംഘടിപ്പിച്ചു. 27 ന് നടന്ന ശാസ്ത്ര പ്രദർശനം ചവറ എം എൽ എ ഡോ. സുജിത്ത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. 28 ന് നടന്ന ശാസ്ത്ര പ്രദർശനം ഐ ആർ ഇ എൽ ജനറൽ മാനേജർ എ.ൻ എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ ആർ ജോളി ബോസ് അദ്ധ്യക്ഷത വഹിച്ചു.

ഐ. ആർ ഇ എൽ ചീഫ് മാനേജർ ഭക്തഭാസൻ,വൈ പ്രിൻസിപ്പാൾ ഡോ. മിനി ബാബു, പി. ടി. എ വൈ പ്രസിഡൻ്റ്
പ്രസന്ന അലക്സാണ്ടർ, സെക്രട്ടറി ലൈജു പി , ഐക്ക്യൂ ഏ സി കോഓർഡിനേറ്റർ ഡോ. ആശ എ , കോളേജ് യൂണിയൻ ചെയർമാൻ ആസിഫ് മുഹമ്മദ് , ക്ലബ്ബ് കൺവീനർ ഡോ. ആർസുനിൽകുമാർ ആർ കൺവീനർ ഡോ. ഗോപകുമാർ ജീ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ വിഭാഗങ്ങളുടെ ശാസ്ത്ര പ്രദർശനം, ഇന്ത്യൻ നോളജ് സിസ്റ്റത്തിൽ സെമിനാർ, ഭാഷാ വിനിമയ പരിശീലനം എന്നിവ നടന്നു. പരിശീലന പരിപാടിക്ക് ഐ ആർ ഇ ചീഫ് സിമാഞ്ചൽ റേത്ത്, ഡപ്പ്യൂട്ടി ജനറൽ മാനേജർ അജി മേനോൻ, മാർക്കറ്റിംഗ് മാനേജർ ദീപ്തീഷ് സാഹു , അദ്ധ്യാപകരായ ഗോപകുമാർ ജി, ബിസുരേഷ്, ആരോമൽ, ഡോ. ശ്രീകല, ഡോ.രശ്മി വിജയൻ എന്നിവർ നേതൃത്വം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here