പടിഞ്ഞാറേകല്ലട. കിടപ്രത്ത് ആത്മഹത്യയില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചയാളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയിലായി. കിടപ്രം പുതുവയലില്‍(ഈരക്കുറ്റി) സുരേഷ്(43)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ലക്ഷംവീട്ടില്‍ അമ്പാടി എന്ന ബണ്ടിചോറിനെയാണ് പിടികൂടിയത്. ലഹരിക്ക് അടിമയായ ഇയാള്‍ സ്ഥലത്തെ ചെമ്പകംതുരുത്ത് കല്ലുംമൂട്ടില്‍ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ പ്രശ്നമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അവിടെനിന്നും പറഞ്ഞുവിട്ടതോടെ റെയില്‍ പാളത്തില്‍ കിടന്ന് ആത്മഹത്യാഭീഷണിമുഴക്കി കൊല്ലപ്പെട്ടസുരേഷ് ആണ് ഇയാളെ അവിടെനിന്നും എഴുന്നേല്‍പ്പിച്ച് വീട്ടിലെത്തിച്ചത്. വീട്ടില്‍ അക്രമം കാട്ടി മാതാവിന്‍റെ മാതാവിനെ തള്ളിവീഴ്ത്തുകയും മറ്റും ചെയ്തു. വീട്ടില്‍നിന്നും എടുത്ത വെട്ടുകത്തി കഴുത്തില്‍വച്ച് സ്വയം അറുത്ത് മരിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിയായി. ഇത് തടഞ്ഞതിനെത്തുടര്‍ന്ന് സുരേഷിനെ ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും ഓടിപ്പോയി സ്ഥലത്തുതന്നെയുള്ള ഒരു പമ്പ്ഹൗസിന് സമീപം ഉറങ്ങുകയായിരുന്ന ഇയാളെ പോണ്‍ന്പര്‍ട്രാക്ക് ചെയ്ത് എത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ബാല്യംമുതല്‍ മോഷണം അടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട അമ്പാടിമയക്കുമരുന്നും ഉപയോഗിക്കുമെന്ന് പറയുന്നു. ഒരാഴ്ചമുമ്പാണ് ഇയാളുടെ അമ്മ മരിച്ചത്.
സുരേഷിന്‍റെ മൃതദേഹം പാരിപ്പള്ളി മെഡിക്കകോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. വൈകിട്ട് സംസ്കാരം നടക്കും.