ശാസ്താംകോട്ട: കഴിഞ്ഞ 20 ദിവസമായിസമരംചെയ്യുന്ന ആശാപ്രവത്തകർക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്കിൽ പഞ്ചയത്തുകൾക്ക് മുന്നിൽ ആശാ പ്രവർത്തകരെ പിരിച്ച് വിടുമെന്ന സർക്കാർഉത്തരവുകൾകത്തിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക്തലഉദ്ഘടനംശാസ്താംകോട്ട പഞ്ചായത്ത് ആഫീസിന് മുന്നിൽ ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തുണ്ടിൽനൗഷാദ്, ബിനി അനിൽ, ഹാഷിം സുലൈമാൻ , തടത്തിൽ സലിം, സൂസൻ തോമസ്, ഷൈലജ, ആർ.അരവിന്ദാക്ഷൻ പിള്ള ,എൻ.സോമൻപിള്ള, സൈറസ് പോൾ, ഐ.ഷാനവാസ്, ഹരികുമാർ കുന്നുംപുറം, സ്റ്റാൻലി ആഞ്ഞിലിമൂട് , റഷീദ് ശാസ്താംകോട്ട, ഓമനകുട്ടൻഉണ്ണിത്താൻ വിള, അബ്ദുൽസലാം പോരുവഴി,എം. സാവിത്രി, ലോജുലോറൻസ് , അനില. ആനി.ലാസർ തുടങ്ങിയവർ പ്രസംഗിച്ചു.
പടിഞ്ഞാറെ കല്ലടയിൽ ഡി.സി.സി ജനറൽസെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു
മൈനാഗപ്പള്ളിയിൽ ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, ആശാ വർക്കേഴ്സ് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബിനി അനിൽ, തടത്തിൽസലിം, ബി. സേതുലക്ഷ്മി, എം.എ. സമീർ, സൂസമ്മ തോമസ്, ഷൈലജ,ഷാജി ചിറക്കുമേൽ , ലാലി ബാബു ഉഷാകുമാരി ,മനാഫ് മൈനാഗപ്പള്ളി, ഷീബസി ജു, രാധിക ഓമനകുട്ടൻ, ഷിജ്നനൗഫൽ , ഷഹുബാനത്ത് തുടങ്ങിയവർ പ്രസംഗിച്ചു
കിഴക്കേ കല്ലടയിൽ കല്ലട വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യത്ത് അദ്ധ്യക്ഷതവഹിച്ചു.
മൺറോതുരുത്തിൽ എം.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു മൺറോ അദ്ധ്യക്ഷത വഹിച്ചു.