കൊല്ലം. കോവിഡ് കാലത്ത് നിയമം ലംഘിച്ചവർക്കെതിരെ പോലീസിന്റെ നടപടി തുടങ്ങി.ലോക്ക്ഡൗൺ നിയമം ലംഘിച്ചതിനാണ് ഇപ്പോൾ പലർക്കും സമൻസ് വന്നത്. കോടതിയിൽ ഹാജരാകാൻ പറഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്ന് നോട്ടീസ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. 12 ലക്ഷം ആളുകൾക്കെതിരെ ലോക്ക് ഡൌൺ സമയം പോലീസ് കേസ് എടുത്തിരുന്നു. നാല് വർഷം മുൻപുള്ള കേസാണ് പലതും