പുത്തൻ തെരുവിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് MP ക്ക് ആക്ഷൻ കൗൺസിൽ നിവേദനം നൽകി.

Advertisement

കരുനാഗപ്പള്ളി. പുത്തൻ തെരുവിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ഹൈവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വേണുഗോപാൽ Mp യ്ക്ക് നിവേദനം നൽകി. ഹൈവേയുടെ ഇരുവശങ്ങളിലുമായി ആറോളം കശുവണ്ടി ഫാക്ടറികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ, സ്കൂൾ വിദ്യാർത്ഥികൾ, ശക്തികുളങ്ങര ക്ഷേത്രം, പുത്തൻ തെരുവ് ജുമാമസ്ജിദ്, ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി, ESI ഹോസ്പിറ്റൽ, തുറയിൽ കടവ് ഹാർബർ എന്നിങ്ങനെ നിരവധി ജനങ്ങൾക്ക് ഉപകാരപ്രദമായ അടിപ്പാത എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സി ആർ മഹേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ എംപി യ്ക്ക് നിവേദനം നൽകി. അഡ്വക്കേറ്റ് കെ പി മുഹമ്മദ്, നാസർ കാട്ടുപ്പുറം, ചന്ദ്രബാബു, നിസാർ കാഞ്ഞിക്കൽ, ടി എച്ച് ഷമീർ തോട്ടിന്റെ തെക്കതിൽ, കെ എം നൗഷാദ്, നാസർ തോപ്പി വടക്കതിൽ, സുധീർ കാട്ടിത്തറയിൽ, ഇല്യാസ് പോളയിൽ, യൂസഫ് കൊച്ചയത്ത്, കെഎസ് പുരം സത്താർ, ഇർഷാദ് ബഷീർ, ബി കൃഷ്ണകുമാർ,ശരവണൻ, ചിദംബരം എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here