കുന്നത്തൂർ : ശാസ്താംകോട്ട – കുന്നത്തൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പ്രധാനമന്ത്രി സഡക് യോജനയിൽ നിർമ്മിച്ചതുമായ മുതുപിലാക്കാട് – കൊല്ലന്റെ മുക്ക്റോഡ് തകർന്ന് യാത്ര ദുരിതത്തിലായി. ഇരുചക്രവാഹനങ്ങളുൾപ്പെടെ അപകടത്തിൽപ്പെടുക നിത്യസംഭവമാണ്. റോഡ് പുനർനിമർമ്മിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് സി. പി. ഐ തുരുത്തിക്കര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.മുതിർന്ന നേതാവ് വി. ബാലകൃഷ്ണപിള്ള പതാകയുയർത്തി. മണ്ഡലം കമ്മിറ്റി അംഗം സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മോഹനൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വ. ഗോപൂകൃഷ്ണൻ, ആർ ഗോപിനാഥൻപിള്ള, എസ്. ബാബു, ശിവ തുരുത്തിക്കര,
പി, ഗീതാകുമാരി. ബി ഹരികുമാർ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ജീ. സതീഷിനെ സെക്രട്ടറിയായും, അശ്വതി അസി.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.മുതിർന്ന നേതാക്കളെയും വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ചവരേയും ആദരിച്ചു.