കൊല്ലം. നിരന്തരം ഉണ്ടാകുന്ന കാട്ടുപന്നികളുടെ ആക്രമണത്തിൽ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയാറാകുന്നില്ല കാട്ടുപന്നിശല്യം കൊണ്ട് കർഷകർക്ക് പറമ്പിൽ ഇറങ്ങി കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. രാത്രി സമയങ്ങളിൽ ഇരുചക്ര വാഹനത്തിൽ വരുന്നവരെയും വഴിയത്രക്കാരെ അടക്കം അക്രമിച്ചിട്ടും അനങ്ങാപ്പാറ നയമാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. കാട്ടുപന്നി ആക്രമണം ഏറ്റവർക്ക് ചികിൽസ ഉറപ്പവരുത്തുകയും കുടുംബത്തിന് സാമ്പത്തീക സഹായം നൽകുന്നതിന് ഗവൺമെൻ്റ് തയാറാകണമെന്ന് ആര്‍വൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട ആവിശ്യപ്പെട്ടു