ശാസ്താംകോട്ട. തടാകതീരത്ത് വേങ്ങ നെല്ലുക്കുന്നത്ത് മുക്കിന് തെക്കുഭാഗത്താണ് സ്വകാര്യഭൂമി നികത്താന്‍ നീക്കം നടക്കുന്നത്. മാസങ്ങല്‍മുമ്പ് ഇവിടെ മാലിയലോഡ് തട്ടി നികത്താന്‍ നടന്നനീക്കം നാട്ടുകാരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും പരാതിയില്‍ അധികൃതര്‍ തടഞ്ഞതാണ്. ഇപ്പോള്‍ ഇവിടെ ലോഡ് കണക്കിന് മണ്ണ് തട്ടി നികത്താനാണ് നീക്കം. തടാകത്തിന്‍റെ ചരിവിലേക്ക് തട്ടുന്ന മണ്ണ് മഴക്കാലത്ത് ഒലിച്ചു തടാകത്തിലേക്കാണ് എത്തുക. ഖനനത്തിനും നികത്തലിനും നിരോധനമുള്ളപ്പോഴാണ് നീക്കം. റവന്യൂ അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും ഇറക്കിയ മണ്ണ് ഇവിടെനിന്നും നീക്കം ചെയ്യിക്കണമെന്നും തടാക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മണ്ണിറക്കിയിടുകയും സ്റ്റോപ്പ് മെമ്മോഅനുസരിച്ച് ഒന്നും ചെയ്യാതിരിക്കുകയും പിന്നീട് സൗകര്യം പോലെ നികത്തുകയുമാണ് നടപ്പു രീതി എന്നതിനാല്‍ മണ്ണ് കോരിമാറ്റിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.