അഞ്ചല്‍ : ഏരൂര്‍ അയിലറ ക്ഷേത്രത്തിന് സമീപം മൂഴിക്കല്‍ തോട്ടില്‍ വയോധികനേ മരിച്ച നിലയില്‍ കണ്ടെത്തി. അയിലറ ഇരുളിക്കല്‍ പുത്തന്‍വീട്ടില്‍ ഭാനു (63) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊടിന് വശത്തുകൂടി നടന്നുപോകവേ തോട്ടിലേക്ക് വീണതകാം എന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം എത്തി വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സംസ്കരിച്ചു. ഇന്ദിരയാണ് ഭാര്യ.