ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും

Advertisement

ശൂരനാട്. ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. 14-ന് ആറാട്ടോടെ സമാപിക്കും. ബുധനാഴ്ച രാവിലെ ഏഴിന് പുള്ളുവൻപാട്ട്, 7.45-ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8.30-ന് വാനര ഊട്ട്, മീനൂട്ട്, ഉച്ചയ്ക്ക് രണ്ടിന് തിരുവാഭരണ ഘോഷയാത്ര. മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗജവീരൻമാരുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വൈകിട്ട് 5.30-ന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് തിരുവാഭരണ ഘോഷയാത്രയ്‌ക്ക് സ്വീകരണം.
6.45-ന് തിരുവാതിര, ഏഴിനും എട്ടിനും മധ്യേ തൃക്കൊടിയേറ്റ്. 7.30-ന് ആനയൂട്ട്, എട്ടിന് നൃത്തസന്ധ്യ. വ്യാഴാഴ്ച രാവിലെ 8.30-ന് വാനര ഊട്ട്, മീനൂട്ട്, 11-ന് സമൂഹസദ്യ, 5.15-ന് പുള്ളുവൻപാട്ട്, 5.30-ന് കവിതാലാപനം, ഏഴിന് ലാസ്യനടനം, എട്ടിന് നൃത്താവിഷ്കാരം. വെള്ളിയാഴ്ച 7.45-ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8.30-ന് വാനര സദ്യ, ആന ഊട്ട്, മീനൂട്ട്, ആറിന് സോപാനസംഗീതം, 6.30-ന് മെഗാ തിരുവാതിര, 8.30-ന് നാടകം.

ശനിയാഴ്ച എട്ടിന് നാരായണീയ സത്സംഗം, ഏഴിന് സാംസ്കാരിക സദസ്, 8.30-ന് നാടകം. ഒൻപതിന് രാവിലെ 8.30-ന് വാനര ഊട്ട്, മീനൂട്ട്, ആറിന് പഞ്ചാരിമേളം അരങ്ങേറ്റം, ഏഴിന് ശാസ്ത്രീയ സംഗീതം അരങ്ങേറ്റം, എട്ടിന് നാടകം. 10-ന് വൈകിട്ട് 5.10-ന് പുള്ളുവൻപാട്ട്, ആറിന് തിരുവാതിര, എട്ടിന് ഗാനമേള.11-ന് രാവിലെ 9.30-ന് ആയില്യം പൂജ, 10.30-ന് ഉത്സവബലി, ഏഴിന് ഗാനമേള, 8.30-ന് മേജർസെറ്റ് കഥകളി. 12-ന് രാവിലെ ഒൻപതിന് പുള്ളുവൻപാട്ട്, 9.30-ന് ഓട്ടൻതുള്ളൽ, 11.30-ന് ഉത്സവബലി ദർശനം, 6.30-ന് ചാക്യാർകൂത്ത്, 8.30-ന് ഗാനമേള. 13-ന് വൈകിട്ട് 4.30-ന് സേവ, നേർച്ച ആന സമർപ്പണം, 6.45-ന് ഗാനമേള, പത്തിന് ചൂട്ടേറ്. 14-ന് രാവിലെ എട്ടിനും ഒൻപതിനും മധ്യേ ത്യക്കൊടിയിറക്ക്, വൈകിട്ട് നാലിന് കെട്ടുകാഴ്ച, തിടമ്പ് എഴുന്നള്ളിപ്പ്, സേവ, വൈകിട്ട് ആറിന് ആറാട്ട് എഴുന്നളളത്ത്, ഒൻപതിന് സംഗീത സദസ്, പത്തിന് തിരു ആറാട്ട്, കായൽവിളക്ക്, 11-ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 12-ന് നൃത്തനാടകം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡൻ്റ് കെ.പി.അജിതകുമാർ, സെക്രട്ടറി കേരള ശശികുമാർ, വൈസ് പ്രസിഡൻറ് എസ്.രാധാകൃഷ്ണപിള്ള, പബ്ലിസിറ്റി കൺവീനർ വി.ബി.ഉണ്ണിത്താൻ എന്നിവർ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here