കൊല്ലം. അഭിഭാഷക ക്ലർക്കന്മാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുന്നതിന് കോടതികളിൽ ഈ ഫയലിനോടൊപ്പം കയ്യെഴുത്തു കോപ്പി കൂടി സ്വീകരിക്കുന്ന രീതി ഉണ്ടാകണമെന്ന് കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻറ് ശശിധരൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഹരികുമാർ ജി സ്വാഗതം പറഞ്ഞു സംസ്ഥാന വൈസ് പ്രസിഡൻറ് ടി ഡി രാജപ്പൻ, സെക്രട്ടറി ജെ നവാസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ജയകുമാർ സി, മിഥിലാജ് ,ജില്ലാ ജോയിൻറ് സെക്രട്ടറി പരവൂർ പി രാജേന്ദ്രൻ, കൊല്ലം യൂണിറ്റ് പ്രസിഡൻറ് രാധാകൃഷ്ണൻ, കൊട്ടാരക്കര യൂണിറ്റ് സെക്രട്ടറി ജി അനുരാജ്, പുനലൂർ യൂണിറ്റ് സെക്രട്ടറി ടി പി തങ്കമ്മ, കരുനാഗപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് പി എസ് രവീന്ദ്രൻ, പരവൂർ യൂണിറ്റ് പ്രസിഡൻറ് അജയ്കുമാർ ബി ,ശാസ്താംകോട്ട യൂണിറ്റ് പ്രസിഡന്റ് ആർ ശ്രീകുമാർ ,ചവറ യൂണിറ്റ് സെക്രട്ടറി സജിനി എസ്, കടയ്ക്കൽ യൂണിറ്റ് പ്രസിഡൻറ് ശോഭ എസ് തുടങ്ങിയവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ജി കെ കാളിദാസ് പ്രവർത്തകർ റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ ട്രഷറർ പ്രശാന്തൻ ഉണ്ണിത്താൻനന്ദി പറഞ്ഞു ഭാരവാഹികളായി സുനിൽകുമാർ കൊല്ലം പ്രസിഡൻറ് ,ജോസ് ഡാനിയൽ കൊട്ടാരക്കര സെക്രട്ടറി ,ഗോപകുമാർ കരുനാഗപ്പള്ളി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.