തേവലക്കര : തേവലക്കര ഗവ:എസ്.എം.വി. എൽ.പി.എസിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടീൽ സുജിത്ത് വിജയൻ പിള്ള എം.എൽ എ നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ, തേവലക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ അഷറഫ്, പഞ്ചായത്ത് അംഗം ബി. രാധാമണി, എസ്.എം സി ചെയർപേഴ്സൻ ദീപ , പ്രധാനാധ്യാപകൻ ടി. ബിജു തുടങ്ങിയവർ പങ്കെടുത്തു.
ഗവ:എസ്.എം.വി. എൽ.പി.എസിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടീൽ സുജിത്ത് വിജയൻ പിള്ള എം.എൽ എ നിർവ്വഹിക്കുന്നു.