ശാസ്താംകോട്ട :കനാലിലെ ജലം ഒഴുക്ക് തടസ്സപ്പെട്ടത് വഴി
ഇടയ്ക്കാട് മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തിരമായ പരിഹാരം കാണണമെന്ന് സിപിഐ പോരുവഴി കിഴക്ക് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അടൂർ കെ ഐ പി കനാലിൽ കുഴികാല ജംഗ്ഷൻ സമീപം കനാൽ തുറക്കുമ്പോഴാണ് പോരുവഴി പഞ്ചായത്തിൽ കനാൽ വഴി
കുടിവെള്ളം ലഭ്യമാകുന്നത്. എന്നാൽ
പോരുവഴി പഞ്ചായത്തിലെ ദേവഗിരി കശുവണ്ടി ഫാക്ടറിക്ക് പിൻവശത്തെ കനാൽ ഭാഗത്ത് കരമണ്ണ് ഒലിച്ചിറങ്ങി കനാലിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുകയാണ്.ഇതുമൂലം വേനൽക്കാലത്ത് പോരുവഴി പഞ്ചായത്തിലെ രണ്ടു മുതൽ അഞ്ചുവരെ വാർഡുകളിൽ വെള്ളം എത്തുന്നില്ല.അടിയന്തിരമായി ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുകയും വെള്ളമൊഴുക്ക് സുഗമമാക്കി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് കെഐപി അധികൃതർ നടപടികൾ സ്വീകരിക്…