ശാസ്താംകോട്ട.കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്‌കർ ഗ്രാമ പദ്ധതിയിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ ഉൾപ്പെടുത്തിയ കോവൂർ ഉന്നതിയിലെ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കേരള സംസ്ഥാന നിർമിതി കേന്ദ്രം ഏറ്റെടുത്തു നടപ്പിലാക്കുന്നു .

റോഡ് , നടപ്പാത , കുടിവെള്ളം , മണ്ണ് സംരക്ഷണം ,ഹൈമാസ്സ് ലൈറ്റ് , സാംസ്കാരിക നിലയ നവീകരണം തുടങ്ങിയ കോവൂർ ഉന്നതിയിലെ സമഗ്ര വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണ. പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം ലാലി ബാബു സ്വാഗതം ആശംസിച്ചു . ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശൻ മുഖ്യാതിഥി ആയ യോഗം കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു . കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം ,ബ്ലോക്ക് ഡിവിഷൻ മെമ്പർ രാജി രാമചന്ദ്രൻ, പഞ്ചായത്ത് അംഗം രജനി സുനിൽ ,പട്ടികജാതി വികസന ഓഫീസർ രാജീവ് .എസ്, സാസംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം കോവൂർ മോഹൻ , മുൻ പഞ്ചായത്ത് അംഗം കൊച്ചുവേലു എന്നിവർ ആശംസകൾ അറിയിച്ചു . മൈനാഗപ്പള്ളി പഞ്ചായത്ത് എസ്.സി പ്രൊമോട്ടർ ശരൺ കൈലാസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി