ശാസ്‌താംകോട്ട ധർമശാസ്‌താ ക്ഷേത്രത്തിൽ ഉത്സവത്തി നു കൊടിയേറ്റി. മൈനാഗപ്പള്ളി വെട്ടിക്കാട് മഹാദേവർ ക്ഷേത്ര ത്തിൽ ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര തൃപ്പാദത്തിൽ കര ക്കമ്മിറ്റികൾ സ്വീകരിച്ചു. തുടർ ന്നു ഗജവീരൻ്റെ അകമ്പടിയിൽ താലപ്പൊലി ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി. മേൽശാന്തി തിരുവാഭരണ പേടകം ഏറ്റുവാങ്ങി ഭഗവാനു തിരുവാഭരണം ചാർത്തി ദീപാരാധനയും ദർശനവും നടത്തി. ഇന്ന് രാവിലെ 11നു സമൂഹസദ്യ, വൈകിട്ട് 5.30 നു കവിതാലാപനം, 7ന് ലാസ്യ നടനം, 8ന് കലാപ്രതിഭകളെ ആദരിക്കൽ, 8.30ന് നൃത്താവി ഷ്കാരം.
നാളെ വൈകിട്ട് 6നു സോപാ നസംഗീതം, 6.30ന് മെഗാ തിരു വാതിര, 8.30നു നാടകം, 8ന് വൈകിട്ട് 7ന് സാംസ്‌കാരിക സദ സ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. 8.30ന് നാടകം. 9നു വൈകിട്ട് 6നു പഞ്ചാരിമേളം അര ങ്ങേറ്റം, 7നു ശാസ്ത്രീയ സംഗീ തം, 8നു നാടകം.