കൊല്ലത്ത് ഒരുലോറി പാന്‍മസാല പിടികൂടി; ഒരാള്‍ പിടിയില്‍

Advertisement

കൊട്ടാരക്കര: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ ഒരു ലോറി നിരോധിത പാന്‍ മസാലകളും ലഹരി വസ്തുക്കളും കടയ്ക്കല്‍ പോലീസും കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി.
ഒരു കോടിയിലധികം രൂപ വിലമതിക്കുന്നതാണിത്. നൂറിലധികം ചാക്കുകളിലാക്കി വാട്ടര്‍ പൂരിഫയര്‍ വച്ചു മറച്ചു ലോറിയിലാണ് കടത്തിയത്. 18,625 പാക്ക് നിരോധിത ലഹരിപദാര്‍ത്ഥങ്ങളും 72 ഗ്രാം കഞ്ചാവും ഇതില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവര്‍ മലപ്പുറം മഞ്ചേരി സ്വദേശി ബഷീര്‍ (45) പിടിയിലായി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ലോറി പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here