കരുനാഗപ്പള്ളി: ജില്ലയിൽ ഉടനീളം മയക്കു മരുന്ന് വിതരണക്കാരിൽ പ്രധാനി പിടിയിൽ. കുലശേഖരപുരം ഷംനാസ് മൻസിൽ അബ്ദുൽ സമദ് മകൻ ചെമ്പ്രി എന്ന് വിളിക്കുന്ന ഷംനാസ് 34 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി മാസം കരുനാഗപ്പള്ളി മാർക്കറ്റ് റോഡിൽ മൊബൈൽ കടയിൽ വച്ചു വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.3 1 ഗ്രാം എംഡി എം എയുമായി ആദിനാട് സ്വദേശി രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാഹുലിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് ചെമ്പ്രി എന്ന് വിളിക്കുന്ന ഷംനാസ് ആണെന്ന് കണ്ടെത്തുകയും ഒളിവിൽ ആയിരുന്ന ഷംനാസിനെ പാലക്കാട് നിന്നും പിടി കൂടുകയായിരുന്നു. പിടിയിലായ ഷംനാസ് നേരത്തെ പല മയക്കുമരുന്ന് കേസുകളിലും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയുമാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും കൊല്ലം സിറ്റി ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.