കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് കൈവരിയിൽ പിടിച്ച് കിടന്നു.അര മണിക്കൂറിനുള്ളിൽ സ്ഥലത്തെത്തിയ ശാസ്താംകോട്ട പോലീസ് റോപ്പിൻ്റെ സഹായത്തോടെ യുവാവിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.സംഭവമറിഞ്ഞ് ശാസ്താംകോട്ട ഫയർഫോഴ്സും സ്ഥലത്തെത്തി.വ്യാഴാഴ്ച വൈകിട്ട് 5 ഓടെ ആയിരുന്നു സംഭവം.ശൂരനാട് വടക്ക് ഹൈസ്കൂൾ ജംഗ്ഷൻ സ്വദേശിയായ സജിത്താണ് (31) ആത്മഹത്യാശ്രമം നടത്തിയത്.പാലത്തിൻ്റെ മധ്യഭാഗത്തു നിന്നുമാണ് ഇയ്യാൾ ചാടിയത്.മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്ന ഇയ്യാളെ താലൂക്കാശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.