ശാസ്താംകോട്ട :കുന്നത്തൂരിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ചുതകർത്ത സംഭവത്തിൽ പ്രതികളെ ശാസ്താംകോട്ട പോലീസ് പിടികൂടി. പോരുവഴി അമ്പലത്തുഭാഗം രോഹിണി ഭവനത്തിൽ ഗൂഗ്ലി മനോജ് എന്നറിയപെടുന്ന മനോജ്, കുന്നത്തൂർ കിഴക്ക് നെടിയവിള സജി ഭവനത്തിൽ വിഷ്ണു സജി, ഏഴാംമൈൽ ശിവഗിരി കോളനിയിൽ രാഹുൽ ഭവനത്തിൽ രാഹുൽ എന്നിവരാണ് പോലീസ് പിടിയിലായത്. ആർഎസ്എസുകാരാണിവരെന്നാണ് സിപിഎം ആരോപിക്കുന്നത്. കഴിഞ്ഞ മാസമാണ് സിപിഐ എം ആറ്റുകടവ് ബ്രാഞ്ച് സെക്രട്ടറി കാട്ടുവിള തെക്കതിൽ വിപിന്റെ വീട് പ്രതികൾ അടിച്ചു തകർത്തത്. അർദ്ധരാത്രിയിൽ മാരകായുധങ്ങളുമായി വീട്ടിലേക്ക് എത്തിയ സംഘം വാതിലിൽ വടിവാളു കൊണ്ട് വെട്ടുകയും ജനൽ ചില്ലകൾ വാൾ ഉപയോഗിച്ചു തകർക്കുകയും ശബ്ദം കേട്ട് ഇറങ്ങിവന്ന വിപിന്റെ മാതാപിതാക്കളെ ആക്രമിക്കുകയും ആയിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാകിയ പ്രതികളെ റിമാൻഡ് ചെയ്തു