പാവുമ്പ:വേനൽക്കാലത്ത് പറവകൾക്ക് ദാഹജലം നൽകുകയെന്ന ലക്ഷ്യത്തോടെ 4 വർഷമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ‘കുരുവിക്കൊരുതുള്ളി ചലഞ്ച്’ പാവുമ്പ അമൃത യു.പി സ്കൂളിൽ
മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ നാലാമത് സംസ്ഥാനതല ഉദ്ഘാടനമാണ് പാവുമ്പയിൽ നടന്നത്.കേവലം കിളികൾക്ക് കുടിവെള്ളം കൊടുക്കുന്ന ലക്ഷ്യത്തിനപ്പുറം കുരുവിക്കരുതുള്ളി എന്ന ചലഞ്ച് കേരളത്തിലെ എല്ലാ സ്കൂൾ കുട്ടികളും ഏറ്റെടുത്ത് ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.സി.ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ പദ്ധതി വിശദീകരിച്ചു.പദ്ധതി സ്റ്റേറ്റ് കോർഡിനേറ്റർ ശൂരനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ഗേളീ ഷൺമുഖൻ,തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.സദാശിവൻ,വൈസ് പ്രസിഡൻ്റ് ആർ.ഷൈലജ,ബ്ളോക്ക് പഞ്ചായത്ത് മെമ്പർ മധു മാവോലിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായ സുരേഷ്,ബി.ബിജു,കെ.കെ കൃഷ്ണകുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ.അനുജ,പി.റ്റി.എ പ്രസിഡന്റ് ആർ.മനോജ്കുമാർ എന്നിവർ സംസാരിച്ചു.