ലഹരിക്കെതിരെ വേറിട്ട പ്രവർത്തനങ്ങളുമായി കെപിഎസ്ടിഎ ചവറ ഉപജില്ലാ കമ്മിറ്റി

Advertisement

ചവറ: ലഹരി വ്യാപനത്തിനും വർധിക്കുന്ന അക്രമത്തിനുമെതിരെ ‘കരുതലാകാം കാവലാകാം’ എന്ന മുദ്രാവാക്യമുയർത്തി കെപിഎസ്ടിഎ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കാവൽ” എന്ന പേരിൽ ഒരു വർഷം നീളുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി.സിഗ്നേച്ചർ ക്യാമ്പയിൻ,കലാ-കായിക മത്സരങ്ങൾ,മനുഷ്യ ശൃംഖല, ഫ്ലാഷ്മോബ്,ഡോക്യുമെന്ററി പ്രദർശനം,മൊബൈൽ ഗെയിം അഡിക്ഷൻ കൗൺസിലിംഗ്, ലഹരിവിരുദ്ധ റാലി,ബോധവൽക്കരണ ക്ലാസ്സുകൾ,മാജിക് ഷോ,സെമിനാറുകൾ,
ജനകീയ ക്യാമ്പയിൻ എന്നിവ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.ലഹരി വിരുദ്ധ ക്യാമ്പയ്ൻ്റെ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും സി.ആർ മഹേഷ് എംഎൽഎ നിർവ്വഹിച്ചു.ഉപജില്ലാ പ്രസിഡൻ്റ് ഉണ്ണി ഇലവിനാൽ അധ്യക്ഷത വഹിച്ചു.ബി.ജയചന്ദ്രൻ പിള്ള,പ്രിൻസി റീന തോമസ്,കല്ലട ഗിരീഷ്,വിനോദ് പീച്ചിനാട്,വരുൺലാൽ, ഷെബിൻ കബീർ, പി.വത്സ,റോജ മാർക്കോസ്,രാജ്ലാൽ തോട്ടുവാൽ,മനാഫ് മൈനാഗപ്പള്ളി, ഹരുൺലാൽ,ഷിജിൻ എന്നിവർ പ്രസംഗിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here