പുത്തൻതെരുവിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ഹൈവേ പ്രോജക്ട് ഓഫീസിലേക്ക് മാർച്ച് നടത്തി

Advertisement

കരുനാഗപ്പള്ളി:പുത്തൻതെരുവിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പ്രതിഷേധ ധർണ്ണ സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി., പുത്തൻതെരുവിൻ്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന കശുവണ്ടി ഫാക്ടറികളിൽ ആയിര ക്കണക്കിന് സ്ത്രീ തൊഴിലാളികൾ ജോലി ചെയ്തുവരുന്നു. ഹൈവേയ്ക്ക് ഇരുവശത്തുമുള്ള എൽ.പി യു.പി. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ, കുലശേഖരപുരം പഞ്ചായത്ത് ഓഫീസ്, കുലശേ ഖരപുരം വില്ലേജ് ഓഫീസ്, ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി, ഇ.എസ്.ഐ. ഹോസ്‌പി റ്റൽ, കശുവണ്ടി തൊഴിലാളികളുടെ ലോക്കൽ ഓഫീസ്, തുറയിൽക്കടവ് ഹാർബർ, ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രം, പൂത്തൻതെരുവ് ജുമാമസ്‌ജിദ്, ഖബർസ്ഥാൻ, നിരവധി വർക്ക് ഷോപ്പുകൾ, വാഹന ഷോറൂമുകൾ,ആഡിറ്റോറിയങ്ങൾ,
തുടങ്ങിയവ 5 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾ ദൈനം ദിന പുത്തൻതെരുവിനെ ആശ്രയിച്ചാണ് ‘ ജീവിക്കുന്നത്. ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന രീതിയിൽ രണ്ട് വിഭാഗങ്ങളായി വെട്ടിമുറിക്കുന്ന തരത്തിലുള്ള ഹൈവേ നിർമ്മാണം നിർത്തി വെച്ചുകൊണ്ട് അടിയന്തിരമായി അടിപ്പാത നിർമ്മിക്കണമെന്ന് നാഷണൽ ഹൈവേ ആക്ഷൻ കൗൺസിൽ നേതാക്കൾ ആവശ്യപ്പെട്ടും, ഈ വിഷയവുമായിബന്ധപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിഥിൻഗഡ്‌കരി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, മുൻ എം.പി. എ.എം.ആരി ഫ്, കെ.സി.വേണുഗോപാൽ, എം.പി,
സി.ആർ.മഹേഷ് എം.എൽ.എ. നാഷണൽ ഹൈവേ റീജി യണൽ ഓഫീസ് എന്നിവർക്ക് നിരന്തരം നിവേദനങ്ങൾ സമർപ്പിക്കുകയും തൽഫലമായി 2024 ഒക്ടോബർ 7 ന് ആലപ്പുഴ കളക്ട്രേറ്റിൽ വെച്ച് കെ സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഫ്ള്ളെ ഓവർ ഹൈസ്കൂൾ ജംഗ്ഷൻ വരെ നീട്ടാനും പുത്തൻ തെരുവിൽ ഒരു അടിപ്പാത നിർമ്മിക്കാനും തീരുമാനമായതായി ഒക്ടോബർ എട്ടിന് കേരളത്തിലെ മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടർന്ന് നാഷണൽ ഹൈവേ ഓഫീസുമായി ബന്ധപ്പെടുമ്പോൾ ഈ വിഷയത്തിൽ തീരുമാനമായില്ല എന്നുള്ള മറുപടിയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്ക് കിട്ടിയത് ഇതിനെ തുടർന്നാണ് പ്രത്യക്ഷ സമര പരിപാടിയിലേക്ക് ആക്ഷൻ കൗൺസിൽ കടക്കാൻ ഇടയായത് നാഷണൽആക്ഷൻ കൗൺസിൽ നേതാവ് അഡ്വ.കെ.പി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.ചെയർമാൻ എ.നാസർ കാട്ടുപുറം അധ്യക്ഷത വഹിച്ചു ,ജനറൽ കൺവീനർ റ്റി.എച്ച് ഷെമീർ തോട്ടിൻ്റെ തെക്കതിൽ സ്വാഗതം പറഞ്ഞു. ,, ജനറൽ കൺവീനർ
നിസാർ കാഞ്ഞിക്കൽ നന്ദി രേഖപ്പെടുത്ത
ജി. വൈസ് ചെയർമാരായ ജി.ചന്ദ്രബാബു. നാസർ തോപ്പിൽ വടക്കതിൽ, ബി. കൃഷ്ണകുമാർ, കെ.എം.നൗഷാദ്, ശരവണൻ, ഗേളി ഷൺമുഖൻ, കടത്തൂർ
മൻസൂർ,
സുധീർ കാട്ടിത്തറയിൽ , നിസാം കവിയിൽ, ഇല്യാസ് പോളയിൽ എന്നിവർ നേതൃത്വം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here