ശാസ്താംകോട്ട: കുന്നത്തൂർ ഏഴാംമൈൽ ശിവഗിരി കോളനിയിൽ നിന്നും ഒരു കിലോ 115 ഗ്രാം കഞ്ചാവുമായി സഹോദരന്മാർ പിടിയിൽ.കഞ്ചാവുമായി സ്കൂട്ടറിൽ വരുന്നതിനിടെ കുന്നത്തൂർ ഏഴാംമൈൽ പുത്തൻവിള വടക്കതിൽ അനീഷ് (27),സഹോദരൻ ബിനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. എസ്എച്ച്ഒ മനോജ് കുമാറിന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ എസ്.ഐ ഷാനവാസിന്റ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്