കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസിൽ മരിച്ച 14 പ്രതികളുടെ മരണ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി.
കേസിലെ ചാർജ് ജഡ്ജിയായ നാലാം അഡിഷണൽ ഡിസ്ടിക്ട് ആൻ്റ് സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് മുമ്പാകെയാണ് സർട്ടിഫിക്കപ്പുകൾ ഹാജരാക്കിയത്.
കേസ് പരിഗണനക്കെടുത്തപ്പോൾ 15 പ്രതികൾ ഹാരായില്ല. ഇവർക്കു വേണ്ടി അഭിഭാഷകർ അവധിക്ക് അപേക്ഷ നൽകി.
25, 31 നമ്പർ പ്രതികൾക്ക് എതിരേ വാറണ്ട് നിലവിലുണ്ട്. വാറണ്ട് തിരികെ വിളിക്കുന്നതിന് ഇവരുടെ അഭിഭാഷകർ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് കോടതി പരിഗണിക്കുകയും ചെയ്തു.
30-ാം പ്രതി അടൂർ സ്വദേശി അനുരാജിനെതിരേ വാറണ്ട് നിലനിൽക്കുന്നു. ജാമ്യക്കാരും കോടതിയിൽ ഹാജരാകുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ തുടരും. കേസ് ഇതിനായി 15 ന് പരിഗണിക്കും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.