ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെയും താലൂക്ക് വനിതായൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി.
താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു അവർകൾ ഉദ്ഘാടനം ചെയ്തു.താലൂക്ക് വനിതാ യൂണിയൻ ചെയർപേഴ്സൺ എസ്. എസ്.ഗീതാഭായി അധ്യക്ഷത വഹിച്ചു.കൊല്ലം ഡയറ്റ് പ്രിൻസിപ്പാൾ ശ്രീമതി. കമലാമണിയമ്മ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി എം.അനിൽ കുമാർ ആശംസപ്രസംഗം നടത്തി.വനിതാ യൂണിയൻ സെക്രട്ടറി എൽ.പ്രീത സ്വാഗതം ആശംസിച്ച ചടങ്ങിൽ വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സാവിത്രിയമ്മ കൃതജ്ഞത പറഞ്ഞു. ചടങ്ങിൽ യൂണിയൻ ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സമിതി, വനിതാ യൂണിയൻ ഭാരവാഹികൾ, എംഎസ്എസ്എസ് മേഖലാ കോർഡിനേറ്റേഴ്സ്, വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.