കുന്നത്തൂര്‍.തലമുറകൾക്ക് ഏഴര പതിറ്റാണ്ടായി അക്ഷരവെളിച്ചമേകിയ നെടിയവിള ഗവൺമെൻ്റ് എൽ.പി & അന്തരാഷ്ട്ര പ്രീ പ്രൈമറി സ്ക്കൂളിൻ്റെ പഠനോത്സവവും വാർഷികാഘോഷവും നടന്നു. കുട്ടികളുടെ കലാപരിപാടികളോടെയാണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്.തുടർന്ന് നടന്ന പൊതുസമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ആർ.ശ്യാം അദ്ധ്യക്ഷത വഹിച്ചു.
കലാ സന്ധ്യ ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു.പ്രതിഭകളെ ആദരിയ്ക്കൽ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വത്സലകുമാരിയും എൻഡോവ്മെൻ്റ് വിതരണം വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാ രാധാകൃഷ്ണനും സ്ക്കൂൾ പ്രതിഭകൾക്കുള്ള സമ്മാന വിതരണം പഞ്ചായത്തംഗം പ്രഭാകുമാരിയും നിർവ്വഹിച്ചു.
സമ്മേളനത്തിൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ ആർ.ദീപ്തി കുമാർ, റിപ്ലബ്ലിക്ക് ദിന പരേഡിൽ കൊല്ലത്തെ പ്രതിനിധീകരിച്ച ഗായത്രി ദേവി, ശാസ്താംകോട്ട ഉപജില്ലാ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീദേവി.എൽ.സൗമ്യ.വി എന്നിവർ ആദരവ് ഏറ്റുവാങ്ങി.സ്ക്കൂൾ എച്ച്.എം.സുബു കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനില എസ്., സൂര്യ.ജെ, ശാസ്താംകോട്ട എ.ഇ.ഒ.സുജാകുമാരി പി.എസ്, എം.പി.റ്റി.എ മഞ്ജു ഗോപാൽ, എസ്.എം.സി.വൈസ് ചെയർമാൻ ജാക്സൺ.കെ.വൈദ്യൻ, സ്റ്റാഫ് സെക്രട്ടറി ജയ.പി.എലിസബത്ത് എന്നിവർ സംസാരിച്ചു