കുന്നത്തൂര്‍. നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്ക്കൂളും വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും. ചേർന്ന് നടത്തിയ കൃഷിയുടെ വിളവെടുപ്പു മഹോത്സവം നടന്നു. തരിശ് കിടന്ന ഒരേക്കർ സ്ഥലത്താണ് വിവിധയിനം പച്ചക്കറി കൃഷി നടന്നത്. വിളവെടുപ്പ് മഹോത്സവം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ഡി.ഡി.ഒ ലാൽ.കെ.ഐ, സ്ക്കൂൾ മാനേജർ ശങ്കരൻ പോറ്റി വി.’ ജില്ലാ കൃഷി ഓഫീസർ രാജേഷ് കുമാർ.എസ്.കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വത്സലകുമാരി, ബ്ലോക്ക് മെംബർ ഗീതാകുമാരി.പി.’ പി.റ്റി.എ പ്രസിഡൻ്റ് അജിത്ത് കുമാർ ‘ഷീജാ രാധാകൃഷ്ണൻ സജികുമാർ.കെ.ആർ.ഷാനിദ ബീവി, പ്രഭാ കുമാരി, നന്ദകുമാർ ‘അനില.എസ് തുടങ്ങിയവർ സംസാരിച്ചു.