ശാസ്താംകോട്ട:ഭരണിക്കാവിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.ഭരണിക്കാവിലെ വസ്ത്ര വില്പന കേന്ദ്രത്തിൽ സെയിൽസ്മാനായിരുന്ന മലപ്പുറം സ്വദേശി റിസ്വാൻ (24) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.കൊട്ടാരക്കരയിൽ നിന്നും ഭരണിക്കാവിലേക്ക് അമതിവേഗതയിൽ വരികയായിരുന്ന സൊസൈറ്റി എന്ന ബസ്സാണ് ഇതേ ദിശയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റിസ്വാനെ ഇടിച്ചു തെറിപ്പിച്ചത്.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ റിസ്വാസ് തലയിൽ മാരക പരിക്കേൽക്കുകയും രക്തസ്രാവം സംഭവിക്കുകയും ചെയ്തിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ട പൊലീസിൻ്റെ വാഹനത്തിൽ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.മൃതദേഹം ബന്ധുക്കൾ എത്തി മലപ്പുറത്തേക്ക് കൊണ്ടുപോയി.ശാസ്താംകോട്ട പൊലീസ് കേസ്സെടുത്തു.
Home News Breaking News ഭരണിക്കാവിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു