കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം വനിതാദിനാചരണം നടത്തി

Advertisement

ശാസ്താംകോട്ട. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം കുന്നത്തൂർ നിയോജകമണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണംചക്കുവള്ളിയിൽ നടന്നു. വനിതാ ഫോറം കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഷൈലജഅഴകേശൻ ഉത്ഘാടനം ചെയ്തു.വനിതാഫോറം നിയോജകമണ്ഡലം പ്രസിഡന്റ്‌ അസൂറാബീവി അധ്യക്ഷധവഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മാരിയത്ത് ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ്,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നസീറാ ബീവി,അസോസിയേഷൻ നേതാക്കളായ, എൻ. സോമൻപിള്ള, അർത്തിയിൽ അൻസാരി, കെ ജി. ജയചന്ദ്രൻപിള്ള, എം. അബ്ദുൽ സമദ്, ശൂരനാട് വാസു, ഡി. ബാബുരാജൻ, കെ. സാവിത്രി, എസ്. സലില കുമാരി, എൽ. മറിയാമ്മ,ശൂരനാട് രാധാകൃഷ്ണൻ, വി. പ്രകാശ്, റ്റി എ. സുരേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള,ഷംല,സന്തോഷ്‌ കുമാർ,ഐഷാ ബീവി,മായ,യാശോദഎന്നിവർ സംസാരിച്ചു.ദിനാചരണത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പുലർത്തിയ വനിതകളെ ആദരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here