കടത്തൂർ സക്കീർ
കരുനാഗപ്പള്ളി. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട കരുനാഗപ്പള്ളിയിലെ നിറസാന്നിധ്യമായിരുന്ന സാമൂഹ്യ പ്രവർത്തകനും പത്രപ്രവർത്തകനും എഴുത്തുകാരനും കരുനാഗപ്പള്ളി നഗരസഭ ജീവനക്കാരനുമായ കൈപ്പള്ളിൽ വീട്ടിൽ
എം.കെ ബിജു മുഹമ്മദിന് നാടിന്‍റെ അന്ത്യാഞ്ജലി.
ബിജുമുഹമ്മദിന്‍റെ വേർപാട് ഒരു നാടിനെ ആകെ നൊമ്പരമായി മാറി,തുടർച്ചയായി 2000 ദിനങ്ങൾ പിന്നിട്ട ഒരു നന്മപ്രവർത്തിയുടെ തലവൻ.ഒരു ഭയവും ഇല്ലാതെ സത്യങ്ങൾ വിളിച്ചു പറയുന്ന നല്ലൊരു പത്ര പ്രവർത്തകൻ. അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് വച്ചു പേനകൊണ്ട് കോർത്തിണക്കുന്ന നല്ലൊരു എഴുത്തുകാരൻവാക്കുകൾ കൊണ്ട് കേട്ടിരിക്കാൻ പാകത്തിൽ തനതായ ശൈലിയിൽ മനസ്സിലാക്കി തരുന്ന നല്ലൊരു പ്രാസംഗികൻ കരുനാഗപ്പള്ളിയിലെ പുതിയ തലമുറയ്ക്ക് അറിയാതെ പോയ മുൻകാല ചരിത്രങ്ങളും. വ്യത്യസ്തരായ മനുഷ്യരുടെ ജീവിതങ്ങളും അവരുടെ കാലങ്ങൾ ആയുള്ള തൊഴിലുകളും പുതുതലമുറക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തി കൊടുക്കാനും ഈ മനുഷ്യൻ ഇന്നലെ വരെ നമ്മോടൊപ്പം ഉണ്ടായിരുന്നു പുതിയകാവിൽ നെഞ്ച് രോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നന്മ വണ്ടിയിൽ പ്രഭാത ഭക്ഷണവും കരുനാഗപ്പള്ളി മുതൽ ഓച്ചിറ വരെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആരാരുമില്ലാത്ത അന്തവാസികൾക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമായി ബിജുമുഹമ്മദിന്റെ നന്മ വണ്ടി ദിനംപ്രതി എത്തുന്ന കാഴ്ച ഇനി ആ കാഴ്ച നമുക്കു മുമ്പിൽ ഓർമ്മയായി മാറും ബിജു മുഹമ്മദിൻ്റെ വേർപാട് പാവങ്ങളുടെ അന്നദാനവും വഴിമുടക്കി നാടിൻ്റെ തീരാനഷ്ടവുമായി മാറും.
കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനു പടിഞ്ഞാറു വശമുള്ള വസതിയിൽ നിന്നും കരുനാഗപ്പള്ളി നഗര സഭാകാര്യലയത്തിൽ കൊണ്ടുവരുകയും അവിടെ നിന്നും പുത്തൻതെരുവിലെ കുടുംബമായ കൈപ്പള്ളിൽ വീടിന് സമീപമുള്ള തൈയ്ക്കാവിൽ അല്പ സമയം പ്രദേശവാസികൾക്കും സ്നേഹിതർക്കും കാണുന്നതിനായി സൗകര്യം ഒരുക്കുകയും ചെയ്തു. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാൻ നാടിൻ്റെ വിവിധ മേഖലകളിൽ നിന്നും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അധ്യാപകരും സഹപ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ വീട്ടിലേക്കും പുത്തൻ തെരുവ് ജുമാ മസ്ജിദ് കബർസ്ഥാനിലേക്കും ഒഴുകിയെത്തിയിരുന്നു
പ്രിയപ്പെട്ടവന്റെ ജനാസ നമസ്കാരം നിർവഹിക്കാൻ പുത്തൻ തെരുവ് പള്ളി ജനങ്ങളാൽ നിറഞ്ഞു കവിഞ്ഞിരുന്നു ,
തുടർന്ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ 12.45 ഓടെ പുത്തൻതെരുവ് ഷെരീഅത്തുൽ ഇസ്ലാം ഖബർസ്ഥാനിൽ ഖബറടക്കി