കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ചു. കുളത്തൂപ്പുഴ, ഭാരതീപുരം പ്രീജ ഭവനത്തില്‍ വിഷ്ണു.ടി.എസ് (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ചെന്നൈയില്‍ നിന്നും നാട്ടിലേക്ക് വരവേ അനന്തപുരി എക്‌സ്പ്രസ്സില്‍ നിന്നും തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപത്തുവച്ച് ട്രെയിനില്‍നിന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. ട്രെയിന്‍ യാത്രയ്ക്കിടെ ഡോറിന് സമീപത്തായി നില്‍ക്കുകയും ഡോര്‍ വന്നടിച്ചതിനെതുടര്‍ന്ന് തെറിച്ചു വീണതാകാം മരണ കാരണമെന്നുമാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുവെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.