ആശാ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കണം, ഐഎൻടിയുസി

Advertisement

ശാസ്താംകോട്ട: ആശപ്രവർത്തകരുടെ അവകാശങ്ങൾ അംഗീകരിച്ച് ജീവനക്കാരായി പ്രഖ്യാപിച്ച് 21000 രൂപ മാസശബളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ഐ.എൻ.ടി യു.സി ജില്ലാ വൈസ്പ്രസിഡന്റ്
വൈ.ഷാജഹാൻ ആവശ്യപ്പെട്ടു.കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ആശമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുംസമരം ചർച്ചയിലൂടെ പരിഹരിഹരിക്കണമെന്ന് ആവശ്യപെട്ടും ഐ.എൻ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തിയ ധർണ്ണയുടെ താലൂക്ക്തല ഉദ്ഘാടനം മൈനാഗപ്പള്ളി പഞ്ചായത്താഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കുന്നത്തൂർ റീജിയണൽ പ്രസിഡന്റ് തടത്തിൽസലിംഅദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിസന്റ് വർഗ്ഗീസ് തരകൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എം.സെയ്ദ്, തോമസ് വൈദ്യൻ, സുരേഷ് ചന്ദ്രൻ ,പി.ആർ. ഹരിമോഹൻ , മംഗലത്ത് ഗോപാലകൃഷ്ണപിള്ള ,സൂസൻതോമസ്, ഷൈലജ, പ്രഭാതംശങ്കരപിള്ള,അനൂപ്മൂത്തോട്ടിൽ, രതീശ്, മഠത്തിൽ.ഐ.സുബർ കുട്ടി,ലാലി ബാബു , മനാഫ് മൈനാഗപ്പള്ളി, രാജി രാമചന്ദ്രൻ , ഷീബ സിജു, രാധികഓമനകുട്ടൻ, വി.എൻ.സദാശിവൻപിള്ള, വിജയധരൻ ,സുരീന്ദ്രൻ , റഹിംആനവളഞ്ഞയ്യത്ത്, മീനു തുടങ്ങിയവർ പ്രസംഗിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here