ശൂരനാട് വടക്ക്:ആനയടി മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം വയ്യങ്കരയിൽ നടന്നു.ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ഗംഗാദേവി അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വില്ലാടൻ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാലകുറുപ്പ്,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌മാരായ സുജാതാ രാധാകൃഷ്ണൻ,അനിൽ വയ്യാങ്കര,കബീർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ ഗോവിന്ദ്,രാജൻ പിള്ള,അലക്സ്, ഡോ.ജി ചന്ദ്രകുമാർ,മിനി,ഷേർലി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.