കുന്നത്തൂർ:തെരുവ് നായയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ഗുരുതര പരിക്കേറ്റു.കുന്നത്തൂർ നടുവിൽ പുലിക്കുളത്ത് തെക്കതിൽ രാധമ്മയ്ക്കാണ് (75) നായയുടെ കടിയേറ്റത്.ഇന്നലെ വൈകിട്ട് 6 ഓടെയാണ് സംഭവം.
വീടിനു പുറത്തുള്ള ശൗചാലയത്തിൽ പോകവേ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു.ഇടതു കൈയ്യിലെ വിരൽ ഒടിയുകയും ആഴത്തിൽ മാംസം കടിച്ചെടുക്കുകയും ചെയ്തു.മൂക്കിനും സാരമായി പരിക്കേറ്റു.സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.