അഞ്ചലില്‍ 17 കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ ഏരൂര്‍ കരിമ്പിന്‍കോണം സ്വദേശി ആലിയയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളക്ക് പാറ മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷം വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനിയാണ് ആലിയ. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. മാതാവിന്റെ കൊച്ചുമ്മയുടെ കൂടെ താമസിച്ച് പഠനം നടത്തിവരുകയായിരുന്നു.