മൈനാഗപ്പള്ളി: വർധിച്ചുവരുന്ന ലഹരി കടത്തും, ഗൂണ്ടാവിളയാട്ടവും കേരളത്തെ അരക്ഷിതാവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു.ലഹരി മാഫിയാകൾക്ക് സർവ്വ സംരക്ഷണവും ഒരുക്കുന്ന സി.പി.എമ്മും,സർക്കാരുമാണ് ഇതിനുത്തരവാദികൾ. കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയ -ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരിയുടെ മറവിൽ നാടാകെ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുമ്പോൾ ജനങ്ങളെ ബാധിക്കുന്ന ഈ കാര്യത്തെ സംബന്ധിച്ച് ഒരക്ഷരം മിണ്ടാൻ സി.പി.എം. സംസ്ഥാന സമ്മേളനം തയ്യാറായില്ലായെന്നത് ഇവരുടെ ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ
രവിമൈനാഗപ്പള്ളി,തോമസ് വൈദ്യൻ,നേതാക്കളായ സിജു കോശി വൈദ്യൻ,വൈ.നജീം, ജോൺസൺ വൈദ്യൻ,വി.രാജീവ്,
സിതാര ജലാൽ,ചാമവിള സുരേഷ്,മഠത്തിൽ സുബേർ,ഷാജി തോമസ്,തടത്തിൽ സലീം,സരോജാക്ഷൻ പിള്ള, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബാസിജു,അജി ശ്രീക്കുട്ടൻ, ഷഹുബാനത്ത്,ഉണ്ണി പ്രാർത്ഥന,ഹരി മോഹൻ,സജി,സരിത് സുശീൽ,കാട്ടുവിള ഗോപാലകൃഷ്ണപിള്ള,അശോകൻ,തുളസിധരൻ പിള്ള,നൈനാൻ വൈദ്യൻ,മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.