കൊല്ലം. സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തിയതിൽ ദുരൂഹത നീങ്ങുന്നു.അസ്ഥികൂടം പഠന ആവശ്യങ്ങൾക്ക് നൽകിയവയിൽ ഒന്നാണെന്ന് പ്രാഥമിക വിവരം
സംഭവത്തിൽ അന്വേഷണം കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടരുന്നു.
രാവിലെ 8.30 ഓടെ കൊല്ലം എസ് എൻ കേളേജിന് സമീപത്തെ ശാരദാമഠം സിഎസ്ഐ ഇംഗ്ലീഷ് പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളിയിലെ ജീവനക്കാർ കുടിവെള്ളപെപ്പ് ലൈനിൻ്റെ തകരാർ പരിശോധിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ പറമ്പിൽ ഒഴിഞ്ഞ സ്യൂട്ട് കണ്ടെത്തിയത്. പള്ളി ജീവനക്കാർ സ്യൂട്ട് കേസ് തുറന്നതോടെയാണ് അസ്ഥികൂടം ശ്രദ്ധയിൽ പെട്ടത്.
സ്ഥലത്ത് എത്തിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമിക പരിശോധന നടത്തി. ഫോറൻസിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം പഠന ആവശ്യങ്ങൾക്ക് നൽകിയവയിൽ ഒന്നാണെന്ന് കണ്ടെത്തിയത്.അസ്ഥികളിൽ മാർക്ക് ചെയ്തിരിക്കുന്ന പാടുകൾ ഉണ്ട്.
അസ്ഥികൾ പരസ്പരം കൂട്ടികെട്ടിയിട്ടിരിക്കുന്ന നിലയിലാണ്.
സംഭവത്തിൻ വിശദമായ ശാസ്ത്രീയ പരിശോധന നടത്തുമെന്നും ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്ത മാകുയെന്നും കമ്മീഷണർ പറഞ്ഞു
അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലo ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുക.അസ്ഥികൾ എങ്ങനെ സ്യൂട്ട് കേസിൽ എത്തി എന്നതിൽ അന്വേഷണം.