കൊല്ലം. വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്തെ പ്രമുഖ കോളജിലെ ഫിലോസഫി വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് . സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
ഇന്ന് വൈകിട്ട് 5.30 നാണ് കോളജിലെ ഫിലോസഫി വിഭാഗo വിദ്യാർത്ഥികളിൽ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്.ബാംഗ്ലൂരിലേക്കായിരുന്നു യാത്ര. സംഘത്തിൻ്റെ കൈയ്യിൽ ലഹരി വസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരമാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് ടീമിന് ലഭിച്ചത്
കോളേജിൽ നിന്ന് വാഹനം പുറത്തേക്ക് ഇറങ്ങി ആനന്ദവല്ലിശ്വരം ജംഗഷൻ പിന്നിട്ടതോടെ കൊല്ലം സിറ്റി ഡാൻസാഫും കൊല്ലം വെസ്റ്റ് പോലീസും ചേർന്ന് വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചു.വിനോദയാത്ര സംഘത്തിലെ മൂന്ന് വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു .
30ഗ്രാം കഞ്ചാവും ഇത് ഉപയോഗിക്കാനാവശ്യമായ സാധനങ്ങളും വിദ്യാർത്ഥികളിൽ നിന്ന് കണ്ടെടുത്തു .സംഭവത്തിൽ വിദ്യാർത്ഥികളെ കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു