കൊല്ലം: പോക്സോ കേസിൽ പ്രതികൾക്ക് 33 വർഷം കഠിന തടവും പിഴയും ശിക്ഷ. മലപ്പുറം കുറുമ്പലങ്ങോട് തെങ്ങുംവിളയിൽ വീട്ടിൽ വിനീത് (36), ഇയാളുടെ ഭാര്യ ശക്തികുളങ്ങര തറമേൽ വടക്കതിൽ വീട്ടിൽ വിജി ( 43) എന്നിവരെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്‌ജ് എഫ്. മിനിമോൾ ശിക്ഷിച്ചത്.
വിനീത 33 വർഷം കഠിന തടവും1.20 ലക്ഷം രൂപ പിഴയും, പിഴ ഒടുക്കാത്ത പക്ഷം 12 മാസം കൂടി അധിക തടവും അനുഭവിക്കണം. രണ്ടാംപ്രതി വിജിക്ക് 31 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും, പിഴ ഒടുക്കാത്ത പക്ഷം 11 മാസം അധിക തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷികളെ വിസ്തരിയ്ക്കുകയും 23 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തു.
ശാസ്താംകോട്ട പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന എ. അനൂപ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി ആയിരുന്ന എസ്. ഷെരീഫ് ആണ് കേസന്വേഷണം നടത്തി കോതടിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി പ്രേമചന്ദ്രൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചത് ജി.എ.എസ്.ഐ ഹെലൻ ആണ്.