പടിഞ്ഞാറേകല്ലട.ഐ.എൻ.ടി.യു.സി പടി. കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ വർക്കേഴ്സ് കേരള സെക്രട്ടറിയേറ്റ് പടിക്കൽ 31 ദിവസങ്ങളായി നടത്തിവരുന്ന രാപകൽ അവകാശ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് , പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഐ.എൻ.ടി.യു.സി പടി.കല്ലട മണ്ഡലം പ്രസിഡൻ്റ് N.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം തുണ്ടിൽ നൗഷാദ് ധർണ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് തൃദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വൈ. ഷാജഹാൻ, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡൻ്റ് തടത്തിൽ സലീം,യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻറ് സുരേഷ് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഗ്രാമപഞ്ചായത്ത് മെമ്പർ
ആർ.റജില,നേതാക്കളായ ജയചന്ദ്രൻ പിള്ള ,
മോഹൻ കുമാർ, സെബാസ്റ്റ്യൻ,T.ഡാർവിൻ, കലാധരൻപിള്ള, പ്രീത ശിവൻ, റെജിലനൗഷാദ്,
ശശിധരൻ പിള്ള, നിയാസ്,ലത്തീഫ്
ആശാവർക്കർമാരായ ജയലക്ഷ്മി, ഇന്ദിരാദേവി,അംബിക തുടങ്ങിയവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി. . മലയാറ്റുമുക്കിൽ നിന്നും ആരംഭിച്ച മാർച്ചിലും തുടർന്ന് പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ധർണയിലും നൂറ് കണക്കിന് കോൺഗ്രസ് – ഐഎൻടിയുസി പ്രവർത്തകർ പങ്കെടുത്തു.