കുന്നത്തൂർ:ഐവർകാല നിലയ്ക്കൽ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ തിരുവാതിര തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന സർവ്വമത സമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.അഡ്വ.കമ്മിറ്റി ചെയർമാൻ ടി.കെ സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ശ്രുതി പ്രബോധ ശ്രീഹരിപ്പാട് വേണുജി,ഐവർകാല ജമാഅത്ത് ചീഫ് ഇമാം ഉനൈസുൽ ഹസനി അഞ്ചൽ,റഫറന്റ് ഫാദർ ജേക്കബ് കോശി,റവന്റ് ഫാദർ ജോൺ പുത്തൻപുരയ്ക്കൽ,എസ്എൻഡിപി യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ,കെപിഡിഎംഎസ് അടൂർ താലൂക്ക് സെക്രട്ടറി ടി.ആർ രഘു,കെപിഎംഎസ് അടൂർ യൂണിയൻ സെക്രട്ടറി സി.കൃഷ്ണദാസ്,കെടിഎംഎസ് ശാഖ സെക്രട്ടറി പി.കൃഷ്ണൻകുട്ടി,സിദ്ധനർ സൊസൈറ്റി സംസ്ഥാന രജിസ്ട്രാർ കോളൂർ അരവിന്ദാക്ഷൻ,കെപിഎസ് കുന്നത്തൂർ ശാഖാ സെക്രട്ടറി കെ.മോഹനൻ എന്നിവർ സംസാരിച്ചു.കമ്മിറ്റി കൺവീനർ വിജയൻ തലയാറ്റ് സ്വാഗതവും ട്രഷറർ ടി.സുരേഷ് ബാബു നന്ദിയും പറഞ്ഞു ‘