ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണം

Advertisement

ശാസ്താംകോട്ട:ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.വൈകിട്ട് 4 മുതൽ
ഭരണിക്കാവിൽ നിന്നും കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തറവാട് ജംഗ്ഷൻ വഴി നാലുമുക്ക് – പതാരം വഴി പോകേണ്ടതാണ്.ഭരണിക്കാവിൽ നിന്നും കൊല്ലം,മൈനാഗപ്പള്ളി ഭാഗത്തേക്ക് പോകുന്നതിന് ഭരണിക്കാവിന് തെക്കുള്ള ഭൂപണയ ബാങ്ക് ജംഗ്ഷനിൽ കൂടി കയറി പൊയ്കയിൽ മുക്ക് ആഞ്ഞിലിമൂട് വഴി പോകണം.കൊല്ലത്തുനിന്നും ഭരണിക്കാവ് – അടൂർ- കൊട്ടാരക്കര ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആഞ്ഞിലിമൂട്ടിൽ നിന്നും തിരിഞ്ഞ് നാലുമുക്ക് വഴി ഭരണിക്കാവിൽ എത്തി പോകണം.കൊല്ലത്ത് നിന്നും കുണ്ടറ ഭാഗത്തേക്ക് പോകുന്നതിന് കാരാളിമുക്കിൽ നിന്നും തിരിയേണ്ടതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here