കൊല്ലം: ജില്ലയില്‍ സ്വകാര്യ വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചതും (ഹൗസിംഗ് ബോര്‍ഡ് ഒഴികെ) നിലവില്‍ താമസത്തിനായി ഉപയോഗിക്കുന്ന അപ്പാര്‍ട്ട്മെന്റുകള്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, റെസിഡന്‍സ് അസ്സോസിയേഷനുകള്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ എന്നിവ സഹിതം കോമ്പീറ്റന്റ് അതോറിറ്റി ആയ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ സമര്‍പ്പിക്കണം. കേരള അപ്പാര്‍ട്ട്മെന്റ് ഓണര്‍ഷിപ്പ് ആക്ട് 1983 ലെ വ്യവസ്ഥകള്‍ക്ക് വിധേയമായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ക്കാണിത്. ഫ്ളാറ്റുകളിലെ താമസക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, ഫ്ളാറ്റ് പരിപാലനം സംബന്ധിച്ച പരാതികളില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് രജിസ്ട്രേഷന്‍ അനിവാര്യമാണ്. ഫോണ്‍: 0474 2794002, 2794004.