കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശം കടപ്പുറത്ത് വച്ച് മധ്യവയസ്‌കന് സൂര്യാഘാതമേറ്റു. മുണ്ടയ്ക്കല്‍ സ്വദേശി കൊച്ചുണ്ണിക്കാണ് ബുധനാഴ്ച സൂര്യഘാതമേറ്റത്. പാപനാശത്തിന് സമീപം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണിത്. ഇന്നലെ പുലര്‍ച്ചയോടെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായതോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സത്തേടി. കഴുത്തിലും വലതു തോളിലും പൊള്ളലേറ്റു. കടുത്ത നീറ്റലും പുകച്ചിലും അനുഭവപ്പെട്ടു. തൊളിലും കഴുത്തിലും നെഞ്ചത്തും മായി മുറിവുകള്‍ രൂപപ്പെട്ടു. മുണ്ടയ്ക്കല്‍ പാപനാശനത്തിന്റെ ഗുരുദേവ സമിതി സെക്രട്ടറി കൂടിയാണ് കൊച്ചുണ്ണി.