വെളുത്ത മണൽ. വെളുത്ത മണൽ ജംഗ്ഷൻ മുതൽ കിഴക്കോട്ട് വോൾട്ടേജ് ക്ഷാമവും, നിരന്തരമായ കറണ്ട് കട്ടും അവസാനിപ്പിക്കണമെന്നും പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി) സംസ്ഥാന ട്രഷറർ നിജാം ബഷി, വെളുത്ത മണൽ യൂണിറ്റ് പ്രസിഡൻ്റ് എസ്.ഷംസുദീന്‍ ഷഫ്നാസ്, ജനറൽ സെക്രട്ടറി സലാഹുദ്ദീൻ ഇത്താസ്, ട്രഷറർ സജീത് ഐ, സെക്രട്ടറി ജബ്ബാർ ഇടക്കുളങ്ങര, അജയൻ എന്നിവർ കെഎസ്ഇബി നോർത്ത് അസിസ്റ്റൻറ് എൻജിനീയർ ക്ക് നിവേദനം നൽകി.ദുതി പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് മാസം കഴിഞ്ഞാലുടൻ ട്രാൻസ്ഫോമർ സ്ഥാപിച്ച് വോൾട്ടേജ് ക്ഷാമം പരിഹരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ യു എം സി ഭാരവാഹികൾക്ക് ഉറപ്പുനൽകി. അല്ലാത്തപക്ഷം അതിശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.