ശാസ്താംകോട്ട. ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉല്‍സവം വര്‍ണാഭമായി. പത്തുദിവസമായി വിവിധപരിപാടികളോടെ നടന്നുവന്ന ഉല്‍സവം ആറാട്ടോടെയാണ് സമാപിച്ചത്.

കരകളുടെ കെട്ടുല്‍സവങ്ങള്‍ നേര്‍ച്ച ഉരുക്കള്‍ എന്നിവയും പുതുമയാര്‍ത്ത പ്രാദേശിക യുവ സംഘങ്ങളുടെ സജീവ പങ്കാളിത്തമുള്ള ആഘോഷ ഇനങ്ങളും ഉല്‍സവത്തിന് മിഴിവേകി. പതിനായിരങ്ങളാണ് ഉല്‍സവത്തിന് ഒഴുകിയെത്തിയത്.