പോരുവഴി. മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ ഇടയ്ക്കാട് തെക്ക് കൈരളി വായനശാല ഹരിത ഗ്രന്ഥാലയമായി മാറുന്നു. ഇതിന്റെ ഭാഗമായി ഗ്രന്ഥശാലയിൽ ഹരിതസേനരൂപീകരണ യോഗം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് വി.ബേബി കുമാർ അധ്യക്ഷനായി ഗ്രാമ പഞ്ചായത്തംഗം ശ്രീതാ സുനിൽ
ഗ്രന്ഥശാലാ സെക്രട്ടറി കെ.ജയചന്ദ്രൻ, ബി. ഗീത, ജ്യോതി സി നായർ, സി. രഞ്ജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ സജിന എസ് പ്രസിഡന്റ്, വി. തുളസി സെക്രട്ടറി, അഭിനന്ദ് എസ് ജി വൈസ് പ്രസിഡന്റ്, ഐശ്വര്യ ആർ ജോയിന്റ് സെക്രട്ടറി