കരുനാഗപ്പള്ളി. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ
ജൽ ജീവൻ മിഷനിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ ചിലവഴിച്ച് കുഴൽ കിണർ നിർമ്മിച്ചു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന തരത്തിലുള്ള പമ്പ് സെറ്റ് ഉൾപ്പെടെയുള്ള ട്യൂബ് വെൽ ആണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ഗ്രാമപഞ്ചായത്തിൽ ഓച്ചിറ കുടിവെള്ള പദ്ധതിയെ മാത്രമാണ് ആശ്രയിച്ച് കുടിവെള്ളം വിതരണം നടത്തി വരുന്നത്. കരുനാഗപ്പള്ളി കുന്നത്തൂർ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ഇടുന്ന പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ പദ്ധതി പൂർത്തീകരിക്കുന്നത് വരെ താൽക്കാലികമായി കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടിയാണ് സി ആര്‍ മഹേഷ് എംഎൽഎയുടെ നിർദ്ദേശപ്രകാരംഅടിയന്തരമായി ഈ കുഴൽ കിണർ സ്ഥാപിച്ചത്.
ഇതുവഴി കുലശേഖരപുരം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലേക്ക് ജലം എത്തിക്കാൻ സാധ്യമാകുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനിമോൾ നിസാം അധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻഡ് കമ്മറ്റി ചെയർമാൻ പി എസ് അബ്ദുൽ സലീം മെമ്പർമാരായ യൂസഫ് കുഞ്ഞ്,ദീപക് എസ് ശിവദാസ്, കെ. മുരളീധരൻ, ഇർഷാദ് ബഷീർ,സൗമ്യ എസ് പ്രേം കൃഷ്ണൻ പദ്ധതി നിർവഹണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാബു പഞ്ചായത്ത് സെക്രട്ടറി താര, തോമസ് വാട്ടർ അതോറിറ്റിയുടെയും പഞ്ചായത്തിലെയുംഉദ്യോഗസ്ഥർ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു