കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടിയത് പ്രേക്ഷകര്‍ ആവശ്യപ്പെട്ടതിനാലെന്ന് ഗായകന്‍ അലോഷി ആദം. ആളുകള്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍ പാടുന്നതാണ് കലാകാരന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമെന്നും എല്ലാ പരിപാടികളിലും താന്‍ വിപ്ലവഗാനങ്ങള്‍ പാടാറുണ്ടെന്നും അലോഷി പറഞ്ഞു. പരിപാടി കേള്‍ക്കാത്തവരും കാണാത്തവരുമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അല്ല, ക്ഷേത്രം ഭാരവാഹികളാണ് തന്നെ പരിപാടി ഏല്‍പ്പിച്ചതെന്നും അലോഷി പറഞ്ഞു. വിപ്ലവഗാനം പാടിയത് കമ്മിറ്റിക്കാരുടെ നിര്‍ദേശനുസരണമല്ലെന്നും ആ ഗാനം പാടുകയെന്ന ലക്ഷ്യത്തോടെയല്ല അവിടെ പോയതെന്നും അലോഷി പറഞ്ഞു.